ന്യൂഡല്‍ഹി: ഓഹരി നിക്ഷേപങ്ങള്‍ക്ക് നികുതി കൂട്ടുമെന്ന റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് പ്രസംഗത്തെ തുടര്‍ന്നാണ് ഓഹരി നിക്ഷേപത്തിനും അധിക നികുതി ഈടാക്കുമെന്ന സൂചന വന്നത്. പൊതുബജറ്റില്‍ നികുതി നിര്‍ദേശം ഉള്‍പ്പെടുത്തുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത്തരം വ്യഖ്യാനങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജെയ്റ്റ്ലി പറഞ്ഞു. പ്രധാനമന്ത്രി നേരിട്ടോ അല്ലാതെയോ അങ്ങനെയൊരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഹരി കമ്ബോളത്തില്‍ നിന്ന് ലാഭം നേടുന്നവര്‍ അതില്‍ ഒരു പങ്ക് നികുതിയായി നല്‍കി രാജ്യനിര്‍മ്മാണത്തില്‍ പങ്കാളിയാകണമെന്ന് മോദി മന്‍ കി ബാത്തില്‍ പറയുകയുണ്ടായി. ഇതിനായുള്ള നടപടികള്‍ പരിഗണിക്കുമെന്നും മോദി പറയുകയുണ്ടായി. ഇതേ തുടര്‍ന്നാണ് ഓഹരി നിക്ഷേപത്തിന് അധിക നികുതി വരുന്നുവെന്ന വ്യാഖാനമുണ്ടായത്.