ന്യൂഡല്‍ഹി: ഒബിസി വിഭാഗങ്ങളുടെ ക്രീമിലെയര്‍ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കായുള്ള പരിധിയാണ് ഉയര്‍ത്തിയത്. വാര്‍ഷിക വരുമാനം ആറു ലക്ഷത്തില്‍നിന്ന് എട്ടു ലക്ഷമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഒബിസി പട്ടികയില്‍ ഉപവിഭാഗം കൂടി രൂപീകരിക്കാന്‍ തീരുമാനിച്ചതായും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു. നിലവില്‍ 11 സംസ്ഥാനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ക്കായി ഒബിസി പട്ടികയില്‍ ഉപവിഭാഗം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഉപവിഭാഗങ്ങളെ കണ്ടെത്താന്‍ കമ്മീഷന് രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.