ഇന്ധന വിലവര്‍ധനവിനെ ന്യായീകരിച്ച്‌ അരുണ്‍ ജെയ്റ്റ്ലി

225

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനവിനെ ന്യായീകരിച്ച്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. വികസനത്തിന് പണം വേണം. നികുതി വരുമാനം കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറല്ല. എണ്ണവില ഉയര്‍ന്നതും സംസ്ഥാന നികുതിയുമാണ് വില വര്‍ദ്ധനവിന് കാരണമായെന്ന് അരുണ്‍ജെയ്റ്റ്ലി പറഞ്ഞു. അമേരിക്കയില്‍ എണ്ണ സംസ്കരണത്തിന് ഇടിവുണ്ടായതും തിരിച്ചടിയായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിമര്‍ശനം ഉന്നയിക്കുന്ന കോണ്‍ഗ്രസും ഇടതുപക്ഷവും ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി വരുമാനം കുറയ്ക്കാന്‍ തയ്യാറല്ല. യുഎസില്‍ വീശിയടിച്ച ഇര്‍മ കൊടുങ്കാറ്റും ഇവിടെ ഇന്ധനവില വര്‍ധിക്കാന്‍ കാരണമായെന്നു ധനമന്ത്രി ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

NO COMMENTS