ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലുമായി കൂടിക്കാഴ്ച നടത്തി. ആര്‍ബിഐ മേധാവിയെ സാമ്പത്തിക നയ അവലോകനവുമായി ബന്ധപ്പെട്ടാണ് വിളിച്ചു വരുത്തിയതെന്നാണ് കരുതുന്നത്. വരുന്ന ഒക്ടോബര്‍ മൂന്ന്, നാല് ദിവസങ്ങളില്‍ മുംബൈയില്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ മോണിറ്ററി പോളിസി കമ്മിറ്റി ചേരുന്നുണ്ട്. നാലാം ദ്വൈമാസ പണനയ അവലോകനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് യോഗം ചേരുന്നത്. പണനയ അവലോകനത്തിനുമുമ്ബ് സാധാരണയായി ആര്‍ബിഐ മേധാവി ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താറുണ്ട്.