ന്യൂഡല്‍ഹി: ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്ന്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലി. ഇതു നടപ്പാക്കുന്നതിനു മുമ്ബ് വരുമാന നഷ്ടം പരിഹരിക്കണം. അതിനുള്ള നടപടികള്‍ നടന്നു വരുകയാണ്. അനുദിനം ജിഎസ്ടി കാര്യക്ഷമമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നികുതി വരുമാനം മികച്ച രീതിയിലാകുമ്ബോള്‍ ചെറുകിട നികുതി ദായകരുടെ ഭാരം ലഘൂകരിക്കാനുള്ള നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.