നവംബര്‍ എട്ട് കള്ളപ്പണ വിരുദ്ധദിനമായി ആചരിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി

161

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികമായ നവംബര്‍ എട്ട് ബിജെപി കള്ളപ്പണ വിരുദ്ധദിനമായി ആചരിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യത്തെ 18 പ്രതിപക്ഷ പാര്‍ട്ടികള്‍ നവംബര്‍ എട്ട് കരിദിനമായി ആചരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം ഇനിയും കോണ്‍ഗ്രസുകാര്‍ക്ക് മനസിലായിട്ടില്ല. നോട്ട് അസാധുവാക്കല്‍ മൂലം അനധികൃതമായി സൂക്ഷിച്ചിരുന്ന കള്ളപ്പണം ബാങ്കില്‍ നിക്ഷേപിക്കുകയും അത് നികുതി വിധേയമാകുകയും ചെയ്തെന്ന് അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. നോട്ട് അസാധുവാക്കിയതിന്റെ എല്ലാം ലക്ഷ്യങ്ങളും സര്‍ക്കാര്‍ കൈവരിച്ചെന്നും നികുതി ദായകരുടെയും ഡിജിറ്റല്‍ ഇടപാടുകളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായും ജെയ്റ്റ്ലി അറിയിച്ചു.

NO COMMENTS