വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം

208

ന്യൂഡല്‍ഹി : ലോകബാങ്ക് തയ്യാറാക്കിയ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം. ഈ വര്‍ഷം വ്യവസായ മേഖലയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ മൂലം പട്ടികയില്‍ 30 സ്ഥാനം മുന്നോട്ട് കയറി ഇന്ത്യ നൂറാമതെത്തി. 2014ല്‍ 142ഉം കഴിഞ്ഞ വര്‍ഷം 130ഉം സ്ഥാനവുമായിരുന്നു പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റിലി ആണ് ഇക്കാര്യം വിശദമാക്കിയത്. നിക്ഷേപ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ന്യൂസിലാന്‍ഡിനാണ് ഒന്നാം സ്ഥാനം. സിംഗപ്പൂര്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും, വായ്പ അനുവദിക്കുന്നതിലും മികച്ച നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയെ നിക്ഷേപ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ അമ്പതാം സ്ഥാനത്തെത്തിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കി. സാമ്പത്തിക മേഖലയില്‍ സമൂല മാറ്റമുണ്ടാക്കിയ രാജ്യങ്ങളിലൊന്നായാണ് ഇത്തവണ ലോകബാങ്ക് ഇന്ത്യയെ തിരഞ്ഞെടുത്തത്. 2013ന് ശേഷം രാജ്യത്ത് നടപ്പിലാക്കിയ 33 പരിഷ്ക്കാരങ്ങളാണ് ഇന്ത്യയെ ഈ നേട്ടത്തിലെത്തിച്ചതെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

NO COMMENTS