രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറുന്നുവെന്ന് അരുണ്‍ ജെയിറ്റ്ലി

165

സിംഗപ്പൂര്‍ : സാമ്പത്തിക രംഗത്തെ പുത്തന്‍ പരിഷ്കാരങ്ങളുടെ ഭാഗമായി താല്‍ക്കാലികമായി ചില വ്യതിയാനങ്ങള്‍ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടായെന്നും എന്നാല്‍ ഇതില്‍നിന്നും ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥ തിരിച്ചുവരികയാണെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. സിംഗപ്പൂരില്‍ നടക്കുന്ന മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ 16-ാം ഏഷ്യാ – പസഫിക് വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് മാസത്തെ ജിഡിപി നാലു വര്‍ഷത്തെ ഏറ്റവും കുറവായ 5.7 ശതമാനമാണു രേഖപ്പെടുത്തിയത്. സമ്ബദ്വ്യവസ്ഥയുടെ ആ താഴ്ച അവസാനിച്ചതായാണ് എനിക്കു തോന്നുന്നത്. ഇപ്പോള്‍ അതു മുകളിലേക്കു കയറുകയാണ്. ആഗോളതലത്തിലും സമ്ബദ്വ്യവസ്ഥ മുകളിലേക്കു കയറുകയാണെന്നും ജയ്റ്റ്ലി വ്യക്തമാക്കി. കുറഞ്ഞത് അടുത്ത 10 വര്‍ഷത്തേക്കോ അതില്‍ക്കൂടുതലോ ഉയര്‍ന്ന വളര്‍ച്ചാ നിരക്കുണ്ടെങ്കിലേ സാമ്ബത്തിക രംഗത്തിന്റെ വികസനവുമായി ഇന്ത്യയ്ക്കു മുന്നോട്ടു പോകാനാകൂയെന്നും ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

NO COMMENTS