ന്യൂഡല്‍ഹി : മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണ പദ്ധതികള്‍ വന്‍ വിജയമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. രാജ്യത്ത് നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ വര്‍ധനയുണ്ടായി. നോട്ട് നിരോധനം നികുതി അടയ്ക്കുന്നതില്‍ വര്‍ധനവുണ്ടാക്കി. നിലവില്‍ ഇന്ത്യ ലോകത്തെ അഞ്ചാമത് സാന്പത്തിക ശക്തിയാണ്. കുറച്ചു വര്‍ഷത്തിനുള്ളില്‍ ഇത് അഞ്ചാം സ്ഥാനത്തേക്ക് ഉയരും. ഗ്രാമീണ, തൊഴില്‍, കാര്‍ഷിക മേഖലകളെ നവീകരിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും ജയ്റ്റ്ലി പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞു. ബജറ്റിന് ആമുഖമായി നടത്തിയ പ്രസംഗത്തിലാണ് ജയ്റ്റ്ലി ഈ അവകാശവാദം ഉന്നയിച്ചത്.