ന്യൂഡൽഹി : സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെയും സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും നീക്കം ചെയ്തതില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലി. ഇരുവരും ആരോപണ വിധേയരായതിനാലാണ് നടപടി എന്ന് അദ്ദേഹം പറഞ്ഞു. സിബിഐ യുടെ സുതാര്യതയാണ് പ്രാധാന്യം. ആരോപണ വിധേയേരായ രണ്ടു ഉദ്യോഗസ്ഥരെയും നീക്കി ചുമതല ഒരാളെ ഏല്പിച്ചിരിക്കുകയാണ്. സിവിസി ക്ക് മാത്രമേ സിബിഐ യ്ക്ക് എതിരെ അന്വേഷണം നടത്താന്‍ സാധിക്കുകയൊള്ളു. ഇന്നലെയാണ് നിലവിലെ ഡയറക്ടറായ അലോക് കുമാര്‍ വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയത്. ഇന്നലെ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു തീരുമാനം.