പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി

257

ന്യൂഡല്‍ഹി: പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കൗണ്ടറുകളിലൂടെ മാറ്റിവാങ്ങന്‍ സാധിക്കുന്ന പണത്തിന്‍റെ പരിധി 4500 ല്‍ നിന്ന് കുറയ്ക്കാന്‍ കാരണം പലരും അത് ദുരുപയോഗം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. വിവാഹ ആവശ്യങ്ങള്‍ക്ക് വേണ്ടി രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്ന വ്യവസ്ഥ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച ധനമന്ത്രി പഴയ നോട്ടുകള്‍ കൈകാര്യം ചെയ്യാന്‍ സ്വകാര്യ ആസ്പത്രികള്‍ക്ക് അനുമതിയില്ലെന്നും വ്യാക്തമാക്കി.

NO COMMENTS

LEAVE A REPLY