തിരുവനന്തപുരം : ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അരുവിക്കര ഡാമിന്റെ നാലു ഷട്ടറുകള്‍ ഉയര്‍ത്തി. അതേസമയം നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് കുറഞ്ഞു. ബുധനാഴ്ച 84.45 മീറ്ററായിരുന്ന ജലനിരപ്പ്. വ്യാഴാഴ്ച രാവിലെ 83.95 ആയി താഴ്ന്നു. 84.75 മീറ്ററാണ് പരമാവധി സംഭരണ ശേഷി. കൂടാതെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയ പേപ്പാറ ഡാമില്‍ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. 108.99 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 110.5 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.