എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്‌റ്റ് ചെയ്‌ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി കസ്‌റ്റഡി അനുവദി ച്ചത് ഈ മാസം 28 വരെ . കേജ്‌രിവാളിനെ പത്തു ദിവസത്തെ കസ്‌റ്റഡിയിൽ വിടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. എന്നാൽ മുഖ്യമന്ത്രി പദം ഒഴിയില്ലെന്നും ആവശ്യമെങ്കിൽ ജയിലിൽനിന്ന് സർക്കാരിനെ നയിക്കുമെന്നും കോടതിയിൽനിന്ന് പുറത്തിറങ്ങുമ്പോ ൾ കേജ്‌രിവാൾ പ്രതികരിച്ചു.
മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വാദത്തിനുശേഷം വീണ്ടും മണിക്കൂറുകൾ കഴിഞ്ഞാണ് ഡൽഹി റൗസ് അവന്യു പിഎംഎൽഎ കോടതി ഇ.ഡിയുടെ കസ്‌റ്റഡി അപേക്ഷയിൽ വിധി പറഞ്ഞത്. വിധിപ്പകർപ്പ് തയാറാക്കുന്നതിലെ കാലതാമസമാണ് വിധി വൈകാൻ കാരണമെന്നാണ് സ്പെഷൽ ജഡ്‌ജി കാവേരി ബാജ്‌വ അറിയിച്ചത് കോടതിയുടെ പുറത്ത് രാത്രിയും ഒട്ടേറെ എഎപി പ്രവർത്തകരാണ് തടിച്ചുകൂടിയത്. പരിസരത്ത് പൊലീസ്, അർധസൈനിക വിഭാഗങ്ങൾ വൻ സുരക്ഷയൊരുക്കി എഎപി ഓഫിസിനും സുരക്ഷ വർധി പ്പിച്ചു. കേജ്‌രിവാളിനെ ഇ.ഡി ആസ്ഥാനത്തേയ്ക്കു കൊണ്ടുപോയി