മുഖ്യമന്ത്രി പദത്തിലിരിക്കവേ അറസ്‌റ്റിലായി ഇത്രയും ദിവസം റിമാൻഡിൽ പോകുന്ന ആദ്യ നേതാവാണ് അരവിന്ദ് കേജ്‌രിവാൾ. ഇന്ന് ഡൽഹിയിൽ വ്യാപക പ്രതിഷേധത്തിന് സാധ്യത .
ഇരുപക്ഷത്തെയും വാദം പൂർത്തിയായി മണിക്കുറുകൾ കഴിഞ്ഞ് വിധി വരുമ്പോഴേയ്ക്കും പുറത്ത് ആംആദ്‌മി പാർട്ടി അടുത്ത ദിവ സങ്ങളിലേക്കുള്ള പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ചൊവ്വാഴ്‌ച പ്രധാനമന്ത്രിയുടെ വസതിയിലേക്കു പ്രതിഷേധ മാർച്ച് നടത്തും. ഇന്ത്യാമുന്നണിയിലെ പ്രതിപക്ഷ കക്ഷികളെയും പ്രതിഷേധത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്.
വിധിക്കായി നീണ്ട കാത്തിരിപ്പായിരുന്നു കോടതി ക്കകത്ത് അക്ഷമയോടെ ഇരുപക്ഷത്തെയും അഭിഭാഷകരും അരവിന്ദ് കേജ്‌രി വാളും. പുറത്ത് ആശങ്കയോടെ കാത്തുനിന്ന അണികൾ. ഒടുവിൽ വിധി വന്നപ്പോൾ കേജ്‌രിവാളിനെ കോടതി 28 വരെ എൻഫോ ഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്‌റ്റഡി യിലേക്കു വിട്ടു. ആറാം ദിവസം ഉച്ചയ്ക്ക് 2 മണിക്കു വീണ്ടും കോടതിയിൽ ഹാജരാക്കണം. കേജ്‌രിവാളിനെ 10 ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നായിരുന്നു ഇഡി ആവശ്യപ്പെട്ടത്.
ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ കഴിഞ്ഞവർഷം ഫെബ്രുവരിയിലും എഎപിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെ ഒക്ടോബറിലും ഇതേ കേസിൽ അറസ്‌റ്റ് ചെയ്തിരുന്നു. രണ്ടു മാസത്തിനിടെ ഇഡി അറസ്‌റ്റ് ചെയ്യുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് കേജ്‌രിവാൾ. ജനുവരി 31ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇ.ഡി അറസ്‌റ്റിനു തൊട്ടുമുൻപായി രാജി വയ്ക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് അരവിന്ദ് കേജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അറസ്‌റ്റ് ചെയ്‌തത്.