അരവിന്ദ്‌ കെജ്‌രിവാൾ രാജിവയ്‌ക്കും ; ഡൽഹിയിൽ പുതിയ തെരഞ്ഞെടുപ്പ്‌

16

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ ചൊവ്വാഴ്‌ച രാജിവച്ചേക്കും. രണ്ടുദിവസങ്ങൾക്കുശേഷം ഞാൻ മുഖ്യമന്ത്രി പദവി രാജിവയ്‌ക്കും. ഡൽഹിയിൽ മാസങ്ങൾക്കുശേഷം പുതിയ തെരഞ്ഞെടുപ്പ്‌ നടക്കും. ഞായറാഴ്‌ചയാണ്‌ മുഖ്യമന്ത്രി പദം ഒഴിയുമെന്ന്‌ കെജ്‌രിവാൾ പ്രഖ്യാപിച്ചത്‌.

കോടതിയിൽനിന്നും നീതി ലഭിച്ചു. ജനങ്ങളുടെ കോടതിയിൽനിന്നും നീതി ലഭിക്കും. ജനവിധി വന്നശേഷമേ ഞാൻ ഇനി മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കൂ’ കെജ്‌രിവാൾ ഞായറാഴ്‌ച എഎപി പ്രവർത്തകരുടെ യോഗത്തിൽ പറഞ്ഞു.കെജ്‌രിവാളിന്റെ അപ്രതീക്ഷിതമായ രാജിപ്രഖ്യാപനത്തെ പറ്റി രാഷ്‌ട്രീയരംഗത്ത്‌ ചൂടുപിടിച്ച ചർച്ച ആരംഭിച്ചു.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന്‌ രണ്ടുദിവസം മുമ്പാണ്‌ കെജ്‌രിവാൾ ജയിൽമോചിതനായത്‌.

NO COMMENTS

LEAVE A REPLY