“കെയർ ഫോർ നെയ്ബർ” ക്യാമ്പയിനിംഗിന്റെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റുകളും ധനസഹായവും തീരദേശ മേഖലയിൽ വിതരണം ചെയ്തു .

27

തിരുവനന്തപുരം : പുല്ലുവിള തീരദേശ മേഖലയിൽ “കെയർ ഫോർ നെയ്ബർ” ക്യാമ്പയിനിങ്ങിന്റെ ഭാഗമായി യു എസ് പി ഫ് ഭക്ഷ്യധാന്യ കിറ്റുകളും ധനസഹായവും വിതരണം ചെയ്തു. ഇതുവരെ ഏകദേശം 870 ഓളം കുടുംബങ്ങൾക്കുള്ള കിറ്റുകളും ധന സഹായവും വിതരണം പൂർത്തിയായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജാതി മത ഭേദമന്യേ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.കഴിഞ്ഞ മൂന്നു ദശാബ്ദമായി രാജ്യത്തെ അഭയാർത്ഥികൾക്കും . കുടിയേറ്റ ക്കാർക്കും. ആട്ടി യോടിക്കപ്പെട്ടവർക്കും സുരക്ഷിത ജീവിതത്തിനു വേണ്ടി നിർബന്ധിതരാകേണ്ടിവന്നവർക്കും തുടങ്ങിയവരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാണ് യു എസ് പി ഫ് (Ubais Sainulabdheen Peace Faundation)

പാളയം ജുമാമസ്ജിദ്‌ ഇമാം ഡോ.ശ്രീ. ശുഹൈബ് മൗലവി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കക്ഷി രാഷ്ട്രീയ സങ്കുചിതത്വ ങ്ങൾക്ക് അധീതമായി മാനവിക ഐക്യം ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഏകലവ്യ മഠാധിപതി ശ്രീ. അശ്വതി തിരുനാൾ സംസാരിച്ചു.

മാനവ സേവ മാധവ സേവ – മാനവനെ സ്നേഹിക്കുന്നതാണ് മാതാവിനെ സ്നേഹിക്കുന്നത് അല്ലെങ്കിൽ ദൈവത്തെ സേവി ക്കുന്നത് എന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഹൈന്ദവ സഹോദരങ്ങളും. തന്നെപ്പോലെ തന്റെ അയൽവാസികളെയും സ്നേഹിക്കണമെന്ന് പഠിപ്പിച്ച മഹാനായ യേശുവിന്റെ വിശ്വാസപ്രമാണങ്ങളെ ഉൾക്കൊള്ളുന്ന ക്രൈസ്തവ സഹോദര ങ്ങളും, തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷണം കഴിക്കുന്നവൻ നമ്മളിൽ പെട്ടവനല്ലെന്ന് പഠിപ്പി ച്ച പ്രവാചക ചര്യ മുറുകെ പിടിക്കുന്ന മുസ്ലീം സഹോദരങ്ങളും ഒരുമിച്ചു ചിന്തിച്ചു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു
.
അയൽവാസിയുടെ ഉന്നമനവും തന്റെ ഉത്തരവാദിത്തമായി ഏറ്റെടുക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള കൂട്ടായ്മകൾ വളർത്തിയെടുക്കാൻ നാം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്.നമ്മളെ സംരക്ഷിക്കുന്നവരെ സംരക്ഷിക്കേണ്ടതും, സംരക്ഷി ക്കപ്പെടേണ്ടവരെ നമ്മൾ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഇപ്പോൾ നമ്മുടെ ഉത്തരവാദിത്വമാണ് എന്നും പറഞ്ഞു

സഹായ വിതരണം എന്നതിൽ ഉപരിയായി ജാതി മത സങ്കുചിതത്വങ്ങൾക്ക് അതീതമായി മനുഷ്യനെ മനുഷ്യനായി കണ്ട് ലോക നന്മയുടെ അനിവാര്യത ചർച്ച ചെയ്യപ്പെട്ട ഒരു വേദിയായി പ്രസ്തുത പരിപാടി മാറി. മത സൗഹാർദ്ദത്തിനപ്പുറം മാനവിക സൗഹാർദ്ദമാണ് ഉയർത്തിപിടിക്കേണ്ടതെന്ന് ശ്രീ. ഉബൈസ്‌ സൈനുലബ്ദീൻ, അശ്വതി തിരുനാൾ, ശ്രീ.ജോൺസൺ പീറ്റർ, ശ്രീ.ശുഹൈബ് മൗലവി എന്നിവർ ഒരേപോലെ അഭിപ്രായപ്പെട്ടു.സനൂഫ്‌ മുഹമ്മദ് സ്വാഗതം പറഞ്ഞ് അഹമ്മദ് റാമിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യു.എസ് പി.എഫ്. ചെയർമാൻ ശ്രീ. ഉബൈസ് സൈനുലബ്ദീൻ, യു.എസ് പി.എഫ്. വൈസ് ചെയർമാൻ ശ്രീ. ജോൺസൺ പീറ്റർ, സെക്രട്ടറി മിനി മോഹൻ, ശ്രീമതി. ബെല്ല എന്നിവർ ആശംസാ പ്രഭാഷണം നടത്തി.

മുഹ്സിൻ.എസ്. ഉബൈസ്, അഹമ്മദ് റാമിസ് എന്നിവർ കോർഡിനേറ്റർമാരായ കെയർ ഫോർ നെയ്ബറിന്റെ ക്യാമ്പെയിനർമാരാണ് ശ്രീ. ഉബൈസ് സൈനുലബ്ദീൻ, ശ്രീമതി മിനി മോഹൻ, ശ്രീ ഷെല്ലി. ജെ. മൊറൈസ്, ശ്രീ.ഹലീൽ റഹ്മാൻ, ശ്രീ.മോഹൻ കുമാർ, ശ്രീ.അംജദ് സാലി, ശ്രീ.മുജീബ് എം എന്നിവർ. കെയർ ഫോർ നെയ്ബർ പ്രാദേശിക കോർഡിനേറ്റർ ആയ ബെല്ല ആണ് പ്രദേശത്തെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആവശ്യക്കാരെ കണ്ടെത്താൻ യു.എസ്. പി.എഫിനെ സഹായിച്ചത്

NO COMMENTS