ദമ്പതിമാര്‍ തൂങ്ങിമരിച്ച നിലയില്‍

46

വൈക്കം: കുലശേഖരമംഗലം കൊടൂപ്പാടത്ത് ദമ്പതിമാര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍തുരുത്ത് 14-ാം വാര്‍ഡില്‍ എട്ടുപറയില്‍ വീട്ടില്‍ പരേതനായ പ്രകാശന്റെ മകന്‍ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരെ യാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്..

ശ്യാം പ്രകാശ് പെയ്ന്റിങ് തൊഴിലാളിയാണ്. പ്ലസ് വണ്‍ വിദ്യാഥിയായ സഹോദരന്‍ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടിലില്ലാതിരുന്ന സമയമായിരുന്നു സംഭവം. ആറുമാസം മുമ്പായിരുന്നു വിവാഹം. ക്ലാസ് കഴിഞ്ഞ് മൂന്നുമണിയോടെ വീട്ടിലെത്തിയ ശരത്ത് ആണ് തുങ്ങിമരിച്ച നിലയില്‍ ഇരുവരെയും കണ്ടത്.

ഉടനെ ബഹളംവെച്ച് അയല്‍വാസികളെ വിളിച്ചുകൂട്ടി വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കടന്നെങ്കിലും ഇരുവരും മരിച്ചി രുന്നു. അമ്മയുടെ സഹോദരന്റെ കാര്‍ അടിച്ച് പൊട്ടിച്ചതിന് ശ്യാമിനെതിരേ രണ്ടാഴ്ച മുമ്പ് കേസെടുത്തിരുന്നു. കാര്‍ ഓടിക്കാന്‍ കൊടുക്കാത്തതിനെതുടര്‍ന്നാണ് കാര്‍ അടിച്ചുപൊട്ടിച്ചത്.

NO COMMENTS