ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവിലെ ന്യൂജീവൻ ആശുപത്രിയിൽ നഴ്സായ യുവതിയെ ആശുപത്രികെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി .
വെള്ളിയാഴ്ചയാണ് യുവതി നഴ്സായി ന്യൂജീവൻ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ശനിയാഴ്ച രാവിലെ ആശുപത്രിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ഉന്നാവ് അഡീഷണൽ എസ്.പി. ശശിശേഖർ സിങ് പറഞ്ഞു.
യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ ആശുപത്രി അഡ്മിനിസ്ട്രേറ്റർ അടക്കം മൂന്ന് പേർക്കെതിരേയാണ് കേസെടുത്തിരിക്കു ന്നതെന്നും ഇവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ജോലിക്ക് ചേർന്ന ആദ്യ ദിവസം തന്നെ നഴ്‌സ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും യുവതി ബലാത്സംഗത്തിനിര യായിട്ടുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു