മണിപ്പൂരില്‍ ആസാം റൈഫിള്‍സ് ചെക്ക്‌പോസ്റ്റിനു നേരെ ഭീകരാക്രമണം

185

ഇംഫാല്‍ : മണിപ്പൂരില്‍ ആസാം റൈഫിള്‍സ് ചെക്ക്‌പോസ്റ്റിനു നേരെ ഭീകരാക്രമണം. ചന്ദല്‍ ജില്ലയിലെ സാജിത് തമ്പാക്കിനു സമീപം അജിജാംഗ് ഗ്രാമത്തിലായിരുന്നു ആക്രമണം. സൈനികര് ആക്രമണം നടത്തിയ ഭീകരര്‍ക്കു തിരിച്ചടി നല്‍കി. പക്ഷേ, തീവ്രവാദികള്‍ കൊടുംകാട്ടിലൂടെ കടന്നുകളയുകയായിരുന്നു.
ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

NO COMMENTS