തിരുവനന്തപുരം : കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിൽ വിവിധ ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 27ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പങ്കെടുക്കാം.
താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ പത്തിനു മുമ്പായി കോളേജിൽ രജിസ്റ്റർ ചെയ്യണം.