കണ്ണൂര്‍: ഞായറാഴ്ച്ച രാവിലെ കാടാച്ചിറ ആഡൂരിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് മൂന്നു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. 2015 ഫെബ്രുവരിയിലാണ് പക്ഷാഘാതത്തെ തുടര്‍ന്ന് അഷ്റഫിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മാസങ്ങള്‍ നീണ്ട ചികിത്സയില്‍ ജീവന് നിലനിര്‍ത്താനായെങ്കിലും ബോധം വീണ്ടെടുക്കാനായിരുന്നില്ല. മരണം മണക്കുന്ന വീട്, കരഞ്ഞുപെയ്യുന്ന മഴ, കുഞ്ഞാമന്റെ പുതപ്പ്, മുറ്റമില്ലാത്ത കുട്ടികള്‍, പെരുമഴയിലൂടൊരാള്, മരിച്ചവന്റെ വേരുകള്‍ തുടങ്ങിയവയാണ് ആഡൂരിന്റെ പ്രധാന കഥാ സമാഹാരങ്ങള്‍.
ബോംബെ ജ്വാല അവാര്‍ഡ്, അങ്കണം ടി.വി കൊച്ചുബാവ അവാര്‍ഡ്, പാഠം സുവര്‍ണ മുദ്ര പുരസ്കാരം, എകെജി സ്മാരക പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പിതാവ്: മുഹമ്മദ്, മാതാവ്: സൈനബ, ഭാര്യ: ഹാജിറ സി.എം, മക്കള്‍: ആദില്‍, അദ്നാന്.