സിഡ്നി: ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ഇന്നിങ്സ് ജയം. ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 123 റണ്‍സിനുമാണ് ഓസീസ് പരാജയപ്പെടുത്തിയത്. 4-0ന് ഓസ്ട്രേലിയ പരമ്പര തൂത്തുവാരി. 303 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 180റണ്‍സിന് പുറത്തായി. 58 റണ്‍സെടുത്ത ജോ റൂട്ട് മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ചുനിന്നത്. രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സാണ് മാന്‍ ഓഫ് ദി മാച്ച്. ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്താണ് മാന്‍ ഓഫ് ദി സീരീസ്.