കൊല്ലം• കൊല്ലം നഗരത്തിനോടു ചേര്‍ന്ന തേവള്ളി പാലത്തില്‍നിന്നു അഷ്ടമുടിക്കായലിലേക്കു ചാടിയ രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേരെ രക്ഷപ്പെടുത്തി. അതുവഴി കടന്നുപോയ യാത്രാബോട്ടിലെ ജീവനക്കാരാണു രക്ഷപ്പെടുത്തിയത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വീട്ടില്‍നിന്നുള്ള മൂന്നു പേരാണു ചാടിയതെന്നാണ് സൂചന. അപകടനില തരണം ചെയ്തതായി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവര്‍ കുരീപ്പുഴ സ്വദേശികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.