തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. തൗഫിക്, അബ്ദുള്‍ ഷെമിം എന്നി വരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ കര്‍ണാടകയിലെ ഉടുപ്പിയില്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നാണ് ഇവരെ പിടികൂടിയത്. തമിഴ്നാട് ക്യു ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഉടുപ്പിയിലെ ഇന്ദ്രാണി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
കാറിലെത്തിയ നാല്‍വര്‍ സംഘമാണ് വില്‍സനെ ആക്രമിച്ചത്. തൗഫികും അബ്ദുള്‍ ഷെമിമും വില്‍സനെ വെടിവച്ചു. കേരള പോലീസും തമിഴ്നാട് പോലീസും സംയുക്തമായിട്ടാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഇതിനകം നൂറോളം പേരെ ചോദ്യംചെയ്തു.