ബെംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഇതാ ഇന്ത്യന്‍ ഫുട്ബോളിലെ പുതിയ ചരിത്രം. എ. എഫ്.സി. ഏഷ്യാകപ്പിന്റെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ക്ലബായിരിക്കുകയാണ് ദേശീയ ചാമ്ബ്യന്മാരായ ബെംഗളൂരു എഫ്.സി. സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാം പാദ സെമിയില്‍ നിലവിലെ ജേതാക്കളായ മലേഷ്യന്‍ ക്ലബായ ജോഹര്‍ ദാറുല്‍ താസിമിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് ബെംഗളൂരു എഫ്.സി ചരിത്രം കുറിച്ചത്. മലേഷ്യയില്‍ നടന്ന ഒന്നാം പാദ സെമി സമനിലയില്‍ അവസാനിക്കുകയായിരുന്നു (1-1). ഹോം മത്സരത്തില്‍ ഒരു സമനില മാത്രം മതിയായിരുന്ന ബെംഗളൂരു 4-2 എന്ന മികച്ച ഗോള്‍ ശരാശരിയുമായാണ് ഫൈനല്‍ കളിക്കുന്നത്.