ഏഷ്യന്‍ ഹോക്കി : പാകിസ്താനെതിരെ ഇന്ത്യക്ക് ജയം

283

ക്വാന്‍ടെന്‍: ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ പാകിസ്താനെ തകര്‍ത്തു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. 2-1ന് പിന്നിട്ട ശേഷം തിരിച്ചടിച്ചാണ് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയത്. പ്രദീപ് മോറിലൂടെ 22ാം മിനിറ്റില്‍ ഇന്ത്യയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ഒമ്ബത് മിനിറ്റിന് ശേഷം മുഹമ്മദ് റിസ്വാനിലൂടെ പാകിസ്താന്‍ തിരിച്ചടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും ഇന്ത്യയുടെ വല ചലിപ്പിച്ച പാകിസ്താന്‍ ലീഡ് നേടി. ഇത്തവണ മുഹമ്മദ് ഇര്‍ഫാനായിരുന്നു ഗോള്‍സ്കോറര്‍. 2-1. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ രൂപീന്ദര്‍ പാല്‍ സിംഗ് പാകിസ്താന്റെ ലീഡ് നഷ്ടപ്പെടുത്തി. 2-2. അവസാനം മനോഹരമായൊരു കൗണ്ടര്‍ അറ്റാക്കിലൂടെ രമണ്‍ദീപ് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. നേരത്തെ ദക്ഷിണ കൊറിയക്കെതിരെ 1-1ന് സമനില വഴങ്ങിയിരുന്ന ഇന്ത്യ ജപ്പാനെ 10-2ന് തകര്‍ത്തിരുന്നു. ചൊവ്വാഴ്ച്ച ചൈനക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്റ്റിക്ക് ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫി ഹോക്കിക്ക് മുന്നോടിയായി പരിശീലനം നടത്തുന്ന സമയത്ത് ഇന്ത്യന്‍ പട്ടാളക്കാര്‍ക്കായി മികച്ച പ്രകടനം നടത്തുമെന്ന് ശ്രീജേഷ് പറഞ്ഞിരുന്നു. ക്വാന്‍ടെന്നില്‍ പാകിസ്താനെ തോല്‍പ്പിച്ച്‌ ശ്രീജേഷ് തന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കുക കൂടിയാണ് ചെയ്തത്.

NO COMMENTS

LEAVE A REPLY