മലേഷ്യ: ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ദക്ഷിണ കൊറിയയെ തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ഷൂട്ടൗട്ടില്‍ ദക്ഷിണ കൊറിയന്‍ താരം ദിയോള്‍ ലീയുടെ അവസാന ഷോട്ട് ശ്രീജേഷ് വിഫലമാക്കിയതോടെയാണ് ഇന്ത്യയ്ക്ക് ജയം സ്വന്തമായത്. സ്കോര്‍: 5-4. മത്സരത്തിന്‍റെ പതിനഞ്ചാം മിനിറ്റില്‍ തല്‍വീര്‍ സിങ് ആണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 21-ാം മിനിറ്റില്‍ ദക്ഷിണ കൊറിയ സമനില ഗോള്‍ നേടി. സിയോ ഇന്‍വുവാണ് ദക്ഷിണ കൊറിയയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. പിന്നീട് പെനാല്‍റ്റി സ്ട്രോക്കിലൂടെ എനാല്‍ യാങ്് ജീഹൂന്‍ ഇന്ത്യന്‍ ഗോള്‍വല ചലിപ്പിച്ചു. എന്നാല്‍ രമണ്‍ദീപ് സിംഗിലൂടെ ഇന്ത്യ തിരിച്ചടിച്ചു. മത്സരം 2-2 സമനിലയില്‍ കലാശിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.