ജക്കാർത്ത: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി ലൂസേഴ്സ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി വെങ്കലം സ്വന്തമാക്കി ഇന്ത്യ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. മൂന്നാം മിനിറ്റിൽ ആകാശ് ദീപും 50 ാം മിനിറ്റിൽ ഹർമൻപ്രീതുമാണ് വിജയ ഗോളുകള്‍ ഇന്ത്യക്ക് നേടി കൊടുത്തത്. അതിദ് പാക്കിസ്ഥാന്റെ ആശ്വാസ ഗോൾ സ്വന്തമാക്കി. അതേസമയം എക്കാലത്തെയും മികച്ച പ്രകടനമാണ് ജക്കാര്‍ത്തയില്‍ ഇന്ത്യ കാഴ്ച്ച വെച്ചത്. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമായി 69 മെഡലുകള്‍ നേടി പട്ടികയില്‍ എട്ടാം സ്ഥാനം സ്വന്തമാക്കി.