ഏഷ്യൻ ​ഗെയിംസ് ; ഇന്ത്യയ്‌ക്ക് സ്വർണം

17

2023 ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം. 10 മീറ്റർ എയർ റൈഫിൾ ടീം വിഭാ​ഗത്തിലാണ് ഇന്ത്യയുടെ പുരുഷ താരങ്ങൾ സ്വർണം നേടിയത്. രുദ്രാംക്ഷ് പാട്ടിൽ, ഐഷ്വാരി പ്രതാപ് സിങ് തോമർ, ദിവ്യാൻഷ് പൻവർ എന്നിവരാണ് സ്വർണം കരസ്ഥമാക്കി യത്. 1893 പോയിന്റാണ് നേടിയത്.

ലോക റെക്കോര്‍ഡോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വര്‍ണം വെടി വച്ചിട്ടത്. മൂന്നുപേരും വ്യക്തി​ഗത ഫൈനലിലേക്കും യോ​ഗ്യത നേടിയിട്ടുണ്ട്. റോവിങിലും ഇന്ത്യ മെഡല്‍ നേടി. പുരുഷ വിഭാഗം ടീം ഇനത്തില്‍ 4 പേരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. 6.10.81 സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീം വെങ്കലം നേടിയത്. നിലവിൽ ഒരു സ്വർണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമായി 7 മെഡലുകളാണ് ഇന്ത്യയുടെ നേട്ടം.

NO COMMENTS

LEAVE A REPLY