നാദാപുരം അസ്ലം വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് സ്ഥാന ചലനം. നാദാപുരം എഎസ്‌പി കറുപ്പസ്വമിയെയാണ് അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്. കൊലപാതകം ആസൂത്രണം ചെയ്ത സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായതിന് തൊട്ടുപിന്നാലെയാണ് ആഭ്യന്തരവകുപ്പിന്‍റെ ഇടപെടല്‍.
ലീഗ് പ്രവര്ത്തകന്‍ അസ്ലമിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രതികള്‍ ഒന്നൊന്നാടി പിടിയിലാകുമ്പോഴാണ് അന്വേഷണ സംഘത്തലവനെ മാറ്റിയത്. ഗൂഢാലോചന , കൊലപാകം ആസൂത്രണം ചെയ്തു എന്നീ കുറ്റങ്ങളില്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത് സിപിഎമ്മുകാരാണ് . മാത്രമല്ല സിപിഐ എമ്മിന്റെ പ്രാദേശിക നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയിട്ടുമുണ്ട്. അപ്പോഴാണ് കറുപ്പസ്വാമി ഐഎഎസ്സിനെ മാറ്റി കെ ഇസ്മയിന് ചുമതല നല്‍കിയത്. അസ്ലമിനെ കൊല്ലാന്‍ ഒത്താശ ചെയ്ത നാദാപുരം വെള്ളൂര്‍ സ്വദേശി രമീഷിനെ കഴിഞ്ഞദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് അസ്ലമിനെ പിന്തുടര്‍ന്ന് കൊലയാളി സംഘത്തിന് വിവരങ്ങള്‍ നല്‍കിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നാദാപുരത്തെ സിപിഎം പ്രവര്‍ത്തകന്‍ ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട ആളായിരുന്നു അസ്ലം. ഷിബിന്റെ അയല്‍വാസിയും കൂട്ടുകാരനുമാണ് രമീഷ്. ഷിബിന് നേരെ ആക്രമണം ഉണ്ടായപ്പോ രമീഷിന്റെ സഹോദരനും വെട്ടേറ്റിരുന്നു.