തിരുവനന്തപുരം : നേമം സ്റ്റുഡിയോ റോഡ് നിരഞ്ജനത്തിൽ പ്രമോദിന്റെയും രമ്യയുടെയും പതിനാല് വയസുള്ള മകളും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ നിരഞ്ജന പി. ആ൪ ആണ് മികച്ച നർത്തകിയായി തെരഞ്ഞെടുക്കപ്പെട്ടത്.അസ്മ ( അസോസിയേഷൻ ഓഫ് ഷോർട്ട് മൂവി മേക്കേഴ്സ് ആൻഡ് ആർട്ടിസ്റ്റ് )യു൦ വൈലോപ്പിള്ളി സംസ്കൃതി ഭവനു൦ ചേർന്ന് ജൂലൈ എട്ടിന് കണ്ണൂരിൽ സംഘടിപ്പിച്ച ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെൻററി ഫെസ്റ്റിവലിൽ സിനിമ സംവിധായകൻ ശ്രീജിത്ത് പാലേരിയുടെ സാന്നിധ്യ ത്തിൽ ബാലവകാശ കമ്മീഷൻ മുൻ ചെയർമാൻ സുരേഷില്‍ നിന്നാണ് നിരഞ്ജന അവാർഡ് ഏറ്റുവാങ്ങിയത്.
മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്ത് പാർത്തായ’ എന്ന ഗാനരംഗത്ത് നാഗവല്ലിയായി ശോഭനയുടെ നൃത്താഭിനയമാണ് നിരഞ്ജനയ്ക്ക് പ്രചോദന മേകിയത്. ആ ഗാനത്തിലെ നാഗവല്ലിയെപോലെ തന്നെ വേഷമണിഞ്ഞ് നൃത്തം ചെയ്താണ് മികച്ച നർത്തകിയ്ക്കുള്ള അവാർഡ് നിരഞ്ജന കരസ്ഥമാക്കിയത്.നൃത്തത്തോടൊപ്പം സ്പോർട്സിലും ചിത്രരചനയിലും ക്രാഫ്റ്റ്സ് വർക്കിലും മോണോ ആക്ടിലും നിരഞ്ജന മിടുക്കിയാണ്. സ്പോർട്സിൽ സംസ്ഥാനതലത്തിൽ രണ്ടു തവണ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.
കൂടാതെ കലാ, സാംസ്കാരിക സംഘടനാ പുര സ്കാരങ്ങളും ലഭിച്ച കലാ പ്രതിഭയാണ് നിരഞ്ജന.
നിരഞ്ജനയ്ക്ക് ഇഷ്ടമുള്ള നർത്തകിയും അഭിനേത്രിയും നടി ശോഭനയാണ്. നിരഞ്ജനയെ കൂട്ടുകാർ വിളി ക്കുന്നത് നാഗവല്ലി എന്നാണെത്ര നിരഞ്ജന പറയുന്നു. ഭരതനാട്യം,കുച്ചുപ്പടി, മോഹിനിയാട്ടം, നാടോടി നൃത്ത൦. തുടങ്ങിയ നൃത്ത ഇനങ്ങൾ എൽ കെ ജി മുതൽക്കേ (ഏകദേശം 11 വർഷത്തോളം) അഭ്യ സിച്ചുവരുന്ന നിരഞ്ജന കേരളത്തിനകത്തും പുറത്തും വേദികൾ പങ്കിട്ടു വരുന്നു. തൃശ്ശിവപേരൂർ കണ്ണൻ മാഷിന്റെയും ബാലകൃഷ്ണൻ മാഷിന്റെയും ശിഷ്യണത്തിൽ തുടർന്ന് പഠിച്ചുവരുന്നു.
തിരുവനന്തപുരം മന്നം മെമോറിയൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി യാണ് നിരജ്ജന.കലാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളാണ് കരസ്ഥമാക്കിയത്.ബിന്ദു ലക്ഷ്മിയും ഭാരത് ഭവനും ഭരതകല ആർട്സ് അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച ഏറ്റവും ദൈർ ഘ്യമേറിയതും ഇടവേള ഇല്ലാതെയുമുള്ള ക്ലാസിക്കൽ ഡാൻസ് റിലേഷൻ മരത്തോൺ എന്ന ഇവന്റിൽ വേൾഡ് റെക്കോഡും നിരഞ്ജന സ്വന്തമാക്കിയിട്ടുണ്ട്.
നിരഞ്ജനയുടെ അമ്മ (രമ്യ)യുടെ വലിയ ആഗ്രഹ മായിരുന്നു മകളെ നല്ലൊരു നർത്തകിയാക്കണ മെന്ന്. ആ ആഗ്രഹവും കൂടിയാണ് മകൾ സഫലമാക്കിയത്.