നിയമസഭാ തെരഞ്ഞെടു പ്പുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ നിന്ന് കാറില്‍ കൊണ്ടുവരികയായിരുന്ന 57500 രൂപ കണ്ടുകെട്ടി

58

കാസറകോട് : സംശയാസ്പദമായ രീതിയില്‍ കര്‍ണ്ണാടകയില്‍ നിന്ന് കാറില്‍ കൊണ്ടുവരികയായിരുന്ന 57500 രൂപ നിയമസഭാ തെരഞ്ഞെടു പ്പുമായി ബന്ധപ്പെട്ട് അട്ക്കസ്ഥല അടിയനട്ക്ക ചെക്ക് പോസ്റ്റില്‍ നിയോഗിച്ച എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ടി.പി. പിതാംബരന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടുകെട്ടി ട്രഷറിയില്‍ സുരക്ഷിത സൂക്ഷിപ്പിന് കൈമാറി. വാഹന പരിശോധനക്കിടയില്‍ 750 എം.എല്ലിന്റെ മൂന്ന് കുപ്പി കര്‍ണാടക നിര്‍മിത വിദേശ മദ്യം യാത്രക്കാരനില്‍ നിന്ന് പിടികൂടി എക്‌സൈസ് സംഘത്തിന് തുടര്‍ നടപടിക്കായി കൈമാറി.

NO COMMENTS