നാടൻ കലാകാരൻമാർക്ക് സഹായധനം – ഫോക്‌ലോർ അക്കാദമി വഴി അപേക്ഷിക്കാം

88

തിരുവനന്തപുരം : കോവിഡ് 19 അനുബന്ധ ലോക്ക്ഡൗൺ മൂലം കഷ്ടതയനുഭവിക്കുന്ന കലാകാരൻമാർക്ക് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ മുഖേന പ്രതിമാസം 1,000 രൂപ വീതം രണ്ട് മാസത്തേക്ക് സമാശ്വാസ ധനസഹായം നൽകും. ഇതിൽ നാടൻ കലാകാരൻമാർക്ക് നൽകുന്ന സഹായധനത്തിനുള്ള അപേക്ഷ ഫോക്‌ലോർ അക്കാദമി മുഖേനയാണ്. അപേക്ഷാ ഫോറം www.keralafolkloreacademy.com എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

പത്ത് വർഷമായി നാടൻകലാരംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരും നിലവിൽ കലാപ്രവർത്തനങ്ങൾ ഇല്ലാത്തത് കാരണം ജീവിത പ്രയാസങ്ങൾ അനുഭവിക്കുന്നവരുമായ കലാകാരൻമാരാണ് സഹായധനത്തിന് അർഹരാവുന്നത്. സർക്കാർ, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിൽ നിന്നോ, ക്ഷേമനിധി ബോർഡുകളിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ പ്രതിമാസ പ്രതിഫലമോ ധനസഹായമോ ശമ്പളമോ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നവർ ഈ ആനുകൂല്യത്തിന് അർഹരല്ല.

പൂരിപ്പിച്ച അപേക്ഷാഫോറത്തോടൊപ്പം അപേക്ഷകന്റെ ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി ഉൾപ്പെടുത്തിയ പാസ്ബുക്കിന്റെ കോപ്പി എന്നിവ ഉൾപ്പെടുത്തണം. പൂരിപ്പിച്ച അപേക്ഷകൾ ഏപ്രിൽ 30 നകം കേരള ഫോക്‌ലോർ അക്കാദമിയിൽ ലഭിച്ചിരിക്കണം. പൂരിപ്പിച്ച അപേക്ഷ സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, ചിറക്കൽ. പി.ഒ, കണ്ണൂർ-670011 എന്ന വിലാസത്തിൽ തപാൽ മുഖേനയോ keralafolkloreacademy@gmail.com എന്ന ഇ-മെയിൽ മുഖേനയോ അയക്കാം.

NO COMMENTS