കോവിഡ് പ്രതിരോധ പ്രവർത്തനത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സഹായം

67

ബസവേശ്വരന്റെ 889-ാം ജയന്തി ആഘോഷങ്ങൾ കോവിഡിന്റെ പശ്ചാത്തലത്തിൽ വേണ്ടെന്നുവെയ്ക്കാനും ഒരുമാസം രക്തദാന മാസമായി ആചരിക്കാനും തീരുമാനിച്ചതായി ആൾ ഇന്ത്യ വീരശൈവ മഹാസഭ അറിയിച്ചതായി മുഖ്യമന്ത്രി. ജയന്തി ദിനത്തിൽ കമ്യൂണിറ്റി കിച്ചണുകളിലേക്ക് പച്ചക്കറി, പലവ്യഞ്ജന സാധനങ്ങളും നൽകി. അധ്യാപക സംഘടനയായ കെഎസ്ടിഎ 24 ലക്ഷം രൂപ വിലവരുന്ന 4000 പിപിഇ കിറ്റുകൾ ആരോഗ്യ വകുപ്പിന് കൈമാറി.

ദുരിതാശ്വാസ നിധിയിലെ സഹായം

പാലക്കാട്, ആലത്തൂരിലെ സഹകരണ സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, നാട്ടുകാർ എന്നിവർ ചേർന്ന് 97,72,151 രൂപ, ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് 25,25,000 രൂപ, കേരളത്തിലെ റെയിൽവെ ലോക്കോ പൈലറ്റുമാർ ചേർന്ന് 38.20 ലക്ഷം രൂപ,ചോറോട് സർവീസ് സഹകരണ ബാങ്ക് 41,21,415 രൂപ,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 25 ലക്ഷം രൂപ

വിരമിച്ച എയ്ഡഡ് കോളേജ് അധ്യപകരുടെ കൂട്ടായ്മ സാന്ത്വം 23 ലക്ഷം രൂപ,കൊല്ലം അലയമൺ ജേക്കബ് ഇടിക്കുള പരപ്പാടിയിൽ 2 ലക്ഷം രൂപ,മെൽബണിൽ നേഴ്‌സായും നേഴ്‌സിങ് ടീച്ചറായും സേവന മനുഷ്ടിക്കുന്ന ആലപ്പുഴ സ്വദേശി അജിതകുമാരി 1 ലക്ഷം,കേരള വിഷൻ ഓപ്പറേറ്റേഴ്‌സ് സംസ്ഥാന കമ്മിറ്റി 15,70,000 രൂപ
കൊഴിക്കോട് ജില്ലയിലെ മെഡിക്കൽ വിദ്യാർത്ഥി ലക്ഷ്മി പ്രിയ 5 ലക്ഷം,സേലം രക്തസാക്ഷി തളിയൻ രാമൻ നമ്പ്യാരുടെ ചെറുമകളും എഴുത്തുകാരിയുമായ റിട്ടയേർഡ് അധ്യാപിക ശാന്ത കാവുമ്പായി നാലുമാസത്തെ പെൻഷൻ തുകയായ 1 ലക്ഷം രൂപ

അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ ജീവനക്കാരുടെ സഹകരണസംഘം 10 ലക്ഷം രൂപ,വടകര ബ്ലോക്ക് എംപ്ലോയീസ് സൊസൈറ്റി 10 ലക്ഷം രൂപ,പത്തനാപുരം മണ്ഡലത്തിലെ ഇളംബൽ സർവീസ സഹകരണ ബാങ്ക് 8 ലക്ഷം രൂപ
ദുബായ് കൊച്ചിൻ എംപയർ ലയൺസ് ക്ലബ്ബ് 6 ലക്ഷം രൂപ,സംസ്ഥന ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ 1 ലക്ഷം.

വികാലംഗ കമ്മീഷണർ ഡോ. ഹരികുമാർ തന്റെ ഒരു മാസത്തെ ശമ്പളത്തിന് പുറമേ 1 ലക്ഷം രൂപ കൂടി
തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുമിനി അസോസിയേഷൻ 2 ലക്ഷം രൂപ,കേരള ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് സെക്രട്ടറി ശ്രീ. രതീഷ് ഒരു ലക്ഷം രൂപ,സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് 5 ലക്ഷം രൂപ

കുന്ദമംഗലം കൂളിമാട് എറക്കോടൻ ബിസിനസ് ഗ്രൂപ്പ് 1 ലക്ഷം രൂപ. 2018ലെ പ്രളയത്തിൽ ജീവൻ രക്ഷാപ്രവർത്തനത്തിന് ആദ്യം പുറപ്പെട്ടവരുടെ പ്രതിനിധി ജോസഫ് 50,000 രൂപ,സിനിമ നടൻ മണികണ്ഠൻ ആചാരി, വിവാഹ ചെലവിലേക്ക് കരുതി വച്ചിരുന്ന 50,000 രൂപ.,പ്രവാസിയായ ഭരത്‌രാജ് അനിയത്തിയുടെ കാല്യണത്തിന് നാട്ടിലേക്ക് വരാൻ കുരതി വച്ചിരുന്ന 25,000 രൂപ.കോഴിക്കോട് സ്വദേശിയായ റിട്ട. അധ്യപകൻ അച്യുതൻ പി തന്റെ അഞ്ചുമാസത്തെ പെൻഷൻ തുകയായ 57,000 രൂപ,എറണാകുളം മരട് സ്വദേശിനി ശ്രമിതി വള്ളി കുമാരൻ മൂന്നു പവന്റെ രണ്ടു വളകളും മോതിരവും ദുരിതാശ്വാസ സംഭാവനയായി നൽകി.

എറണാകുളം ഉദയംപേരൂർ സ്വദേശി എം.പി. നാരായണദാസ് 12,500 നാളികേരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി,വേങ്ങന്നൂർ മുട്ടക്കാട് ചലഞ്ച് ഹൗസിലെ ആർട്ടിസ്റ്റ് ഡോ. ജി എസ് എസ് നായരും ഭാര്യ ഇന്ദിരയും ചേർന്ന് 77,814 രൂപ,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഗവേഷണ സ്ഥാപനമായ ഐആർടിസി മുണ്ടൂർ 5 ലക്ഷം
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ധർമ്മടം യൂണിറ്റ് 1 ലക്ഷം രൂപ.

ബ്രണ്ണൻ കോളജിലെ മുൻ അധ്യാപകരായ ധർമ്മടത്തെ പ്രൊഫസർ വി രവീന്ദ്രൻ, പ്രൊഫസർ ടി പി ഇന്ദിര 1,25,000 രൂപ,തിരുവനന്തപുരത്ത് തെങ്ങു കയറി ഉപജീവനം നടത്തുന്ന ഛത്തീസ്ഗഡ് സ്വദേശികൾ ചേർന്ന് 52,000 രൂപ
കേരള സാഹിത്യ അക്കാദമി വൈസ് ചെയർപെഴ്‌സൺ ഡോ. ഖദീജ മുംതസ്്, അവർക്ക് പ്രതിമാസം ഓണറേറിയമായി ലഭിക്കുന്ന 10,000 രൂപയും അവശേഷിക്കുന്ന കാലയളവിലേക്കുള്ള ഓണറേറിയവും.

തിരുവനന്തപുരം മണക്കാട് ഗവ. ടിടിഐയിലെ മുഴുവൻ അധ്യാപകരും ചേർന്ന് 51,000 രൂപ, ഒരു മാസത്തെ ശബളം മാറ്റിവയ്ക്കുന്നതിൻ പുറമെയാണ് ഇവർ ഈ തുക കൈമാറിയത്.എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി പ്രിയാഞ്ചി. ബി. ഷാ. വിഷുക്കൈനീട്ടമായി ലഭിച്ച 3001 രൂപ ,തിരുവനന്തപുരം കരമന സ്വദേശികളായ മീര, മീനാക്ഷി എന്നീ കുട്ടികൾ ചേർന്ന് 6100 രൂപ, കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് ചെയർമാൻ തനിക്ക് ലഭിക്കുന്ന 5 മാസത്തെ ഓണറേറിയവും ടെലഫോൺ അലവൻസും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

പട്ടാമ്പി പരുവക്കടവി ആസ്യ ഉമ്മ സക്കാത്ത് 5000 രൂപയടക്കം 15000 രൂപ,കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ ആർഷ്യ എൻ അജിത്ത്, അർഷാവിൻ എസ് അനിൽ എന്നീ കുട്ടികൾ ചേർന്ന 10,000 രൂപ,കൊട്ടാരക്കര അവണൂർ 39 നമ്പർ അംഗനവാടി വർക്ക കാസിം ബീവി 11,800 രൂപ

കണ്ണൂർ,സെൻട്രൽ പൊയിലൂർ സ്വദേശി പാറക്കണ്ടി കഞ്ഞിരാമൻ തന്റെ കർഷക തൊഴിലാളി പെൻഷൻ തുക 5000 രൂപ,മിതൃമ്മല ഗേൾസ് പ്ലസ് 2 സയൻസ് വിദ്യാർത്ഥികൾ സെന്റെ ഒഫിന് പിരിച്ച 5300 രൂപ
ഏരൂർ അമേപ്പുറത്ത് വീട്ടിൽ സ്വാതി, ശുത്രി എന്നിവർ ചേർന്ന് വിഷുകൈനീട്ടം കുട്ടിയ 5010 രൂപ
ഉദയപേരൂർ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൽ ഇ.ജി. ബാബു, ഭാര്യയും ഹൈസ്‌കൂൾ അധ്യപികയുമായ എൻ.എസ്. അജിത, സ്‌കുളിലെ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് എൻ.സി. ബീന തങ്ങളുടെ ഒരു മാസത്തെ ശബളം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

അടിമാലി കത്തിപ്പാറ സ്വദേശി വിജയൻ 3000 രൂപ,ഡോ. അരുണിന്റെയും, ഡോ.രാജശ്രീ ഗോവിന്ദിന്റെയും മകനായ പ്രയാഗ് അരുൺ വിഷുക്കൈനീട്ടമായി ലഭിച്ച 8,055 രൂപ,ആലുവ കുന്നുംപുറത്ത് പരമേശ്വരൻ തിരുമേനിയുടെ പേരക്കുട്ടികൾക്ക് കിട്ടിയ വിഷുക്കൈനീട്ടം 2,768 രൂപ,മിതൃമ്മല ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥിനി നിരഞ്ജനയും, അനുജൻ ശ്രീതിക്കും തങ്ങൾക്കു കിട്ടിയ വിഷുക്കൈനീട്ടമായ 4,000 രൂപ

ശബരിമല മുൻകീഴ്ശാന്തി ഗണേഷ് കുമാറിന്റെ മക്കളായ അശ്വതിയും, ആരതിയും അവർക്കു കാട്ടിയ വിഷുക്കൈനീട്ടം 2,024 രൂപ,വർക്കല കല്ലമ്പലം സ്വദേശികളായ അമൽ, ആമീന, അലൻ, ഷാഹിത എന്നീ കുട്ടികൾ റമദാൻ ആദ്യ ദിന കൈനീട്ടമായി തങ്ങൾക്ക് കിട്ടിയ 5001 രൂപ.വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എൻ.പങ്കജാക്ഷി ടീച്ചർ ഒരു ലക്ഷം രൂപ,മലപ്പുറം കുറ്റിപ്പുറത്തെ സാക്ഷരതാ മിഷന്റെ നവചേതന പഠിതാക്കൾ ചേർന്ന് പെൻഷൻ തുകയിൽ നിന്ന് 5555 രൂപ

പാലക്കാട് തൃത്താല സ്വദേശി പി.ജി.കേശവൻ നായർ അദ്ദേഹത്തിന് ലഭിച്ച സാമൂഹ്യക്ഷേമ പെൻഷൻ ഉൾപ്പെടെ 9001 രൂപ,വെണ്ണല സർവ്വീസ് സഹകരണബാങ്ക് 10 ലക്ഷം രൂപ,അണ്ടലൂർ സ്വദേശി കടുമ്പേരി ശശി തന്റെ പെൻഷൻ തുകയായ 10 100 രൂപ,ആറൻമുള സ്വദേശി ഉഷ സജി നാണത്തും മകനും ചേർന്ന 11,034,ഇലന്തൂർ വലിയ വീട്ടിൽ ജേക്കബ് തോമസ് ഭാര്യ സുസമ്മ ജേക്കബ് 50,000 രൂപ,ബഹറ്‌നിലെ മാധ്യമ പ്രവർത്തകൻ 50,000 രൂപ
കൊല്ലം സ്വദേശി ജോസഫ് എം 50,000 രൂപ

സയ്യിദ് ഉമറുൽ ഫാറൂക്ക് തങ്ങളുടെ സ്ഥാപനമായ മഞ്ചേശ്വരം മള്ഹർ വുമിൺസ് കോളെജിലെ കുട്ടികളുടെ 10400 രൂപ, കാസർകോട് അജാനൂർ സ്വദേശി കെ കെ അനൂപ് 6000 രൂപ,കേരള ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് സെക്രട്ടറി ശ്രീ.രതീഷ് 1 ലക്ഷം രൂപ നൽകി.,സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് 5 ലക്ഷം രൂപ,കുന്ദമംഗലം കൂളിമാട് എറക്കോടൻ ബിസിനസ് ഗ്രൂപ്പ് 1 ലക്ഷം രൂപ,കോഴിക്കോട് സ്വദേശി നൂതൻ ധീര എ എച്ച് വിഷുക്കൈനീട്ടമായി ലഭിച്ച 7,000 രൂപ,മാർത്തോമ്മ സഭയുടെ ട്രസ്റ്റി ടി.പി. അഞ്ചേരി 34,806 രൂപ

പികെസിയുടെ കൊച്ചുമക്കൾ നക്ഷത്രയും, ഋതികയും ചേർന്ന് 2,002 രൂപ,തിരുവനന്തപുരം മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിലെ സയന്റിഫിക്ക് അസിസ്റ്റന്റ് എസ് വിജയകുമാരൻ നായർ 1 ലക്ഷം രൂപ

NO COMMENTS