തിരുവനന്തപുരം: കേരള സര്‍വകലാശാല കാര്യവട്ടം ക്യാംപസിലെ സൈക്കോളജി വിഭാഗം അസി.പ്രൊഫസര്‍ ജോണ്‍സണെ സസ്പെന്റ് ചെയ്തെന്ന് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജോണ്സണ് മോശമായി പെരുമാറു ന്നവെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ക്ക് നല്കിയ പരാതിയിലാണ് നടപടി. പരാതിയില്‍ സിന്‍ഡി ക്കേറ്റ് കമ്മീഷന് അന്വേഷണം നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സൈക്കോളജി വിഭാഗത്തിലെ ഒന്നാം വര്‍ഷ എംഎസ്സി വിദ്യാര്‍ത്ഥികളാണ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ ആരോപണങ്ങള്‍ തള്ളിയ ഡോ.ജോണ്സണ് വിരമിച്ച അധ്യാ പകനാണ് പരാതിക്ക് പിന്നിലെന്ന് ആരോപിച്ചിരുന്നു. ഇന്റേണല്‍ മാര്‍ക്ക് കുറച്ചെന്ന വിദ്യാര്‍ത്ഥികളുടെ ആരോ പണം നിഷേധിച്ച അധ്യാപകന് ഇതുവരെ ഇന്റേണല്‍ മാര്‍ക്ക് നിഷേധിച്ചിട്ടില്ലെന്നും വ്യക്തമാക്കി