പൂനൈ: നൃത്തം ചെയ്യുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീണ് അന്തരിച്ചു. മറാട്ടി താരവും നര്‍ത്തകിയുമായ അശ്വിനി എക്ബോട്ടാ(44)ണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.ശനിയാഴ്ച വൈകിട്ട് പൂനയിലെ ഭാരത് നാട്യമന്ദിറില്‍ നടന്ന പരിപാടിക്കിടയിലാണ് ഹൃദയാഘാതമുണ്ടയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹതാരങ്ങളായ രെവാ നാദു, ചിന്മയി ജോഗ്ലെക്കര്‍ അനുപമ കുല്‍ക്കര്‍ണി എന്നിവര്‍ക്കൊപ്പമാണ് അവര്‍ നൃത്തം ചെയ്തത്. ഇവര്‍തന്നെയാണ് മരണവിവരം ട്വിറ്ററില്‍ കുറിച്ചത്.നൃത്തത്തിന് പുറമെ നിരവധി ടെലിവിഷന്‍ പരിപാടികളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. പൂനയിലെ റേഡിയോ ടെക്നീഷ്യനായ പ്രമോദ് എക്ബോട്ട് ആണ് ഭര്‍ത്താവ്. സുധാകര്‍ എക്ബോട്ടാണ് മകന്‍.