മോസ്കോ . സംഗീതനിശ നടന്ന ഹാളിൽ 5 അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ചു നടത്തിയ വെടിവയ്പിൽ 40 പേർ മരിച്ചു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. റഷ്യയിലെ മോസ്കോ നഗരത്തിൽ ക്രോക്കസ് സിറ്റി ഹാളിലാണ് സംഭവം
വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. തീപടർന്ന് ഹാളിൻ്റെ മേൽക്കുര ഇടിഞ്ഞുവീണു വെടിവയ്പ്പിനെത്തുടർന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലർ മരിച്ചത്. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്. ഇവരിൽ ചിലർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.