കാസറകോട് : ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിയ പിടിക്കുന്നതിന് പിലിക്കോട് ഗ്രാമപഞ്ചായത്ത് ജനകീയ സംവാദത്തിന് വേദി യൊരുക്കുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 12 വിദ്യാലയങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട നാല് ഗ്രന്ഥ ശാലകളിലും നാം ഭാരതീയര്‍ സ്‌നേഹ സംഗീതിക എന്ന പേരില്‍ കലാ സാംസ്‌ക്കാരിക ജാഥ സംഘടിപ്പിക്കും.
ഗ്രാമപഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ വിഭാവനം ചെയ്ത കലാസാംസ്‌ക്കാരിക പദ്ധതിയാണ് നാം ഭാരതീയര്‍ സ്‌നേഹ സംഗീതിക.
ജനുവരി 30 ന് ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ ഉദ്ഘാടനം ചെയ്യുന്ന കലാ സാംസ്‌ക്കാരിക പരിപാടികളായ ലഘു നാടകങ്ങള്‍, സംഗീത ശില്‍പം എന്നിവയിലൂടെ ഇന്ത്യയുടെ പരമോന്നത ഭരണ ഘടന, പൗരന്റെ മൗലികാ വകാശങ്ങള്‍, മതേതരത്വം, രാജ്യത്തിന്റെ അടിസ്ഥാന രാഷ്ട്രീയ തത്വങ്ങള്‍ ,നാനാത്വത്തില്‍ ഏകത്വം എന്നിവ ഉള്‍ക്കാഴ്ചയോടെ ആവിഷ്‌കരിക്കുകയും കലാസാംസ്‌ക്കാരിക ജാഥയുടെ അനുബന്ധമായി എല്ലാ കേന്ദ്രങ്ങളിലും നാം ഭാരതീയര്‍ സംവാദ പാര്‍ലമെന്റുകളും സംഘടിപ്പിക്കുകയും ചെയ്യും.