തിരുവനന്തപുരം: ആറ്റിങ്ങല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് പരിപാടി സംഘടിപ്പിച്ച ആറ്റിങ്ങല്‍ എംഎല്‍എ ബി.സത്യനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. ജൂണ്‍ 10 ന് ആറ്റിങ്ങല്‍ കുഴിമുക്കിന് സമീപം കാരക്കാച്ചി കുളം നവീകരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നൂറിലേറെ പേരാണ് പങ്കെടുത്തത്.
ഇതിനെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ല. ഇതിനെ തുടര്‍ന്നാണ് സംഘടന കോടതിയിലെത്തിയത്. ആറ്റിങ്ങല്‍ നഗരസഭാ ചെയര്മാന് സി.ജെ രാജേഷ് കുമാര്‍, വൈസ് ചെയര്‍പേഴ്സണ്‍ ആര്.എസ് രേഖ തുടങ്ങി പരിപാടിയില്‍ പങ്കെടുത്ത നൂറോളം പേര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.ലീഡര്‍ സാംസ്കാരിക വേദി നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.