ഡാബ്ലോ : പള്ളിയില്‍ ഭീകരാക്രമണം. ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ കത്തോലിക്ക പള്ളിക്കു നേരെയുണ്ടായ വെടിവയ്പില്‍ പുരോഹിതനുള്‍പ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്.
വടക്കന്‍ ബുര്‍ക്കിനോ ഫാസോയിലെ ഡാബ്ലോയില്‍ പ്രാദേശിക സമയം ഞായറാഴ്ച രാവിലെ ഒന്‍പതിന് ആരാധനയ്ക്കിടെ പള്ളിയിലേക്ക് തോക്കുധാരികളായ അക്രമികള്‍ ഇരച്ചുകയറി വെടിയുതിര്‍ത്തു. ശേഷം ഇവര്‍ പള്ളി തീവെച്ച് നശിപ്പിക്കുകയും രക്ഷപ്പെ ടുകയുമായിരുന്നു. കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടെ ബുര്‍ക്കിനോ ഫാസോയില്‍ പള്ളികള്‍ക്കു നേരെ മൂന്നാമത്തെ ആക്രമണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.