മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് അന്തരിച്ചു

395

ഡല്‍ഹി : മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയി അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. 2009 ല്‍ പക്ഷാഘാതം പിടിപെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായി. പന്നീട് അള്‍ഷിമേഴ്‌സും ബാധിച്ചു. അസുഖബാധിതനായതോടെ ഏറെക്കാലമായി പൊതുവേദികളില്‍ നിന്നും രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS