തൃശൂര്‍: ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെഎസ്‌ഇബി ആരംഭിച്ചു. പാരിസ്ഥിതിക അനുമതി അവസാനിച്ച ജൂലൈ 18നു മുന്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതിനെതുടര്‍ന്ന്, പദ്ധതി പ്രദേശത്ത് കെഎസ്‌ഇബി ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കുകയും ചെയ്തു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് കെഎസ്‌ഇബി കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു. മാത്രമല്ല, വനംവകുപ്പിന് നല്‍കാനുള്ള നഷ്ടപരിഹാരം കെഎസ്‌ഇബി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.