തിരുവനന്തപുരം : യുഎഇയില്‍ തടവില്‍ കഴിയുന്ന പ്രമുഖ വ്യവസായിയും ജ്വല്ലറി ഉടമയുമായ അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനു വഴിതെളിഞ്ഞു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വിഷയത്തില്‍ നേരിട്ട് ഇടപെട്ടതോടെയാണ് മോചനത്തിന് വഴിതെളിഞ്ഞത്. യുഎഇയിലെ 22 ബേങ്കുകള്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെയാണിത്. ഒരു കേസ് കൂടി ശേഷിക്കുന്നുണ്ടെങ്കിലും ഇതും ഉടന്‍ പരിഹരിക്കും. ഈ ബേങ്ക് കൂടി പരാതി പിന്‍വലിച്ചാല്‍ രണ്ട് ദിവസത്തിനകം അദ്ദേഹം ജയില്‍മോചിതനാകും. ജയില്‍മോചിതയാലും യുഎഇ വിട്ടുപോകാന്‍ രാമചന്ദ്രന് അനുമതിയില്ല. അവിടെത്തന്നെ താമസിച്ച് കടംവീട്ടാമെന്നാണ് ഉറപ്പ്. മൂന്ന് വര്‍ഷത്തേക്കാണ് ദുബൈ കോടതി രാമചന്ദ്രനെ ശിക്ഷിച്ചത്. 3.40 കോടി ദിര്‍ഹത്തിന്റെ രണ്ട് ചെക്കുകള്‍ മുടങ്ങിയതാണ് ശിക്ഷക്ക് കാരണം. ആയിരം കോടിയുടെ വായ്പാ തിരിച്ചടവും മുടങ്ങിയിരുന്നു. 2015 മുതല്‍ അദ്ദേഹം തടവിലാണ്.