കോട്ടക്കല്‍ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 34,089 രൂപ നഷ്ടപ്പെട്ടതായി പരാതി

234

മലപ്പുറം: കോട്ടക്കല്‍ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 34,089 രൂപ നഷ്ടപ്പെട്ടതായി പരാതി. കൊളത്തുപറമ്ബ് സ്വദേശി രവി നടുവട്ടത്തിന്റെ കോട്ടക്കല്‍ ഐഡിബിഐ ബാങ്ക് ശാഖയിലുളള പണമാണ് എടിഎം വഴി ചൈനയില്‍ നിന്ന് പിന്‍വലിച്ചത്.സെപ്തംബര്‍ ആറിന് ഉച്ചയ്ക്ക് 1.36ന് രണ്ടു തവണയായാണ് പണം പിന്‍വലിച്ചത്. ഇത് രണ്ടും മൊബൈല്‍ സന്ദേശങ്ങളായി വന്നെങ്കിലും രവി ശ്രദ്ധിച്ചിരുന്നില്ല. തൊട്ടടുത്ത ദിവസമാണ് തുക നഷ്ടപ്പെട്ടതെന്ന് അറിയുന്നത്. തുടര്‍ന്ന് കോട്ടയ്ക്കല്‍ പോലീസിലും ബാങ്കിന്റെ ശാഖയിലും പരാതിപ്പെട്ടു. ബാങ്കിന്റെ മുംബൈയിലെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് തുക നഷ്ടപ്പെട്ടത് ചൈനയില്‍ നിന്നാണെന്ന വിവരം ലഭിച്ചത്

NO COMMENTS

LEAVE A REPLY