തിരുവനന്തപുരം/കൊച്ചി: തുടര്‍ച്ചയായ ബാങ്ക് അവധി ദിനങ്ങള്‍ തുടങ്ങിയതോടെ ഓണവും ബലി പെരുന്നാളും എത്തുന്നതിനു മുന്പേ എ.ടി.എമ്മുകള്‍ കാലിയായി. ബാങ്കുകള്‍ അവധിയായതോടെ പണത്തിനായി ജനം എ.ടി.എമ്മുകളെ കൂടുതലായി ആശ്രയിച്ചതാണ് അവയെ പാപ്പരാക്കിയത്. എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ ചില ബാങ്കുകള്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചിരുന്നെങ്കിലും അതും തികയാതെവന്നു.
അതേസമയം, ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചു. എ.ടി.എമ്മുകളില്‍ വേണ്ടത്ര പണം നിറയ്ക്കാന്‍ എല്ലാ ബാങ്കുകളിലെയും കണ്‍ട്രോളിങ് ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സര്‍ക്കാര്‍ അറിയിച്ചു.ശനിയാഴ്ചയാണ് ബാങ്ക് അവധി ദിനങ്ങള്‍ തുടങ്ങിയത്. ഓണം, ബക്രീദ് ആഘോഷങ്ങള്‍ക്കു ശേഷം 15-നു പ്രവര്‍ത്തനമുണ്ടാകും. പിറ്റേന്നു വീണ്ടും അവധിദിനം. ഓണം, ബക്രീദ് ഷോപ്പിങ്ങാണ് എ.ടി.എമ്മുകള്‍ കാലിയാകാനുള്ള പ്രധാന കാരണം.
ബാങ്ക് അവധിയറിഞ്ഞ് പലരും വെള്ളി, ശനി ദിവസങ്ങളില്‍ത്തന്നെ എ.ടി.എമ്മില്‍ നിന്നു വന്‍തുക പിന്‍വലിച്ചു. െവെകിയാല്‍ പണം തീര്‍ന്നാലോ എന്നു പേടിച്ച് ശനിയാഴ്ച ആളുകള്‍ കൂട്ടമായെത്തിയതോടെ എ.ടി.എമ്മുകള്‍ കാലിയായി. ഇതോടെ ആഘോഷങ്ങള്‍ക്കും ഷോപ്പിങ്ങിനുമായി ഞായറാഴ്ച തെരഞ്ഞെടുത്തവര്‍ വെട്ടിലായി.
നഗരപ്രദേശങ്ങളില്‍ ആളുകള്‍ ഓണ്‍െലെനായും ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും ഷോപ്പിങ് നടത്തി. ഇതിനു സൗകര്യം കുറഞ്ഞ ഗ്രാമപ്രദേശങ്ങളിലാണു ജനം വലഞ്ഞത്. ശനിയാഴ്ച രാത്രി എ.ടി.എമ്മുകളുടെ കന്പ്യൂട്ടര്‍ ശൃംഖല തകരാറിലായത് വെള്ളിടിയായി. കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകളും നിലച്ചതാണു കാരണം.പണം നിറയ്ക്കുന്നതിനു നിയോഗിക്കപ്പെട്ട ഏജന്‍സികള്‍ ഇന്ന് എ.ടി.എമ്മുകളില്‍ പണമിടുമെന്നു ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശവും ഇതിനു പ്രേരണയായി