തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച ഹൈടെക്ക് എ.ടി.എം തട്ടിപ്പ് കേസിലെ പ്രതി റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയനു വേണ്ടി അഡ്വ. ബി.എ ആളൂര്‍ ഹാജരായി. ഇന്നലെ കോടതിയില്‍ ഹാജരായ ആളൂര്‍ പ്രതിക്കു വേണ്ടി ജാമ്യഹര്‍ജിയും നല്‍കി. ഇതില്‍ കോടതി വ്യാഴാഴ്ച വാദം കേള്‍ക്കും.സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ കേസ് കൈകാര്യം ചെയ്യുന്നത് അഡ്വ.ആളൂര്‍ ആണ്. ജിഷ വധക്കേസിലെ പ്രതി അമിറൂള്‍ ഇസ്ലാമിനു വേണ്ടിയും കേസ് നടത്തുമെന്ന് അഡ്വ. ആളൂര്‍ അറിയിച്ചിരുന്നു.മുന്പ് ഹൈടെക് മോഷ്ടാവ് ബണ്ടിചോറിനു വേണ്ടിയും അഡ്വ. ആളൂര്‍ തിരുവനന്തപുരത്തെ കോടതിയില്‍ എത്തിയിരുന്നു. എന്നല്‍ അഭിഭാഷകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹാജരാകാതെ മടങ്ങുകയായിരുന്നു.ഗബ്രിയേലിനെ കൂടാതെ ക്രിസ്ത്യന്‍ വിക്ടര്‍ കോണ്‍സ്റ്റന്‍റില്‍, ബോഗ്ദീന്‍ ഫ്ളോറിയന്‍ എന്നീ റുമേനിയക്കാരും കേസിലെ പ്രതികളാണ്. എ.ടി.എം കൗണ്ടറുകളില്‍ ഒളികാമറയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് ഇടപാടുകാരുടെ കാര്‍ഡിലെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്.