കൊട്ടാരക്കര: എടിഎം തട്ടിപ്പിന്‍റെ കുരുക്കില്‍ കൊട്ടാരക്കര സ്വദേശിനിയായ യുവതി. 30,000 രൂപ ബാങ്ക് അക്കൗണ്ടില്‍നിന്നും യുവതിക്കു നഷ്ടമായി. യുവതിയെ ചതിക്കുഴിയില്‍ വീഴ്ത്താനുള്ള ശ്രമം പക്ഷേ പാഴായി. റിസര്‍വ് ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് ഹിന്ദിയില്‍ യുവാവ് ഫോണില്‍ വിളിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തട്ടിപ്പിനെതിരെ പോലിസിനെ സമീപിച്ചിരിക്കുകയാണ് ഇവര്‍.എടിഎം അക്കൗണ്ട് ബ്ലോക്കായെന്നും ശരിയാക്കാന്‍ ഒടിപി (വണ്‍ ടേം പാസ്വേഡ്) നന്പര്‍ വേണമെന്നും ആവശ്യപ്പെട്ടു. പാസ്വേര്‍ഡ് നല്‍കിയ യുവതിയുടെ അക്കൗണ്ടില്‍നിന്നും നിമിഷനേരത്തിനുള്ളില്‍ തന്നെ 30,000 നഷ്ടമായി. സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന പണം പിന്‍വലിക്കാനുള്ള മെഷീന്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.പണം നഷ്ടമായെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് യുവതി എസ്ബിടി ബാങ്ക് ശാഖയുമായി ബന്ധപ്പെട്ടു. ഇതേ ദിവസം തന്നെ കരിക്കത്തെ സ്വകാര്യ സ്ഥാപനവുമായി തട്ടിപ്പുകാര്‍ ബന്ധപ്പെട്ടു. സംശയം തോന്നിയ സ്ഥാപന ഉടമ തട്ടിപ്പുകാരുമായി കയര്‍ത്ത് സംസാരിച്ചു. 7631177942 എന്ന ഫോണ്‍ നന്പരില്‍ നിന്നാണു വിളി വന്നതെന്നാണൂ പരാതി. സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.