ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് വീണ്ടും

215

കൊച്ചി: ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് വീണ്ടും. ആലുവ സ്വദേശി നവാസിന്റെ 40,333 രൂപ നഷ്ടപ്പെട്ടു. എസ് ബി ടി ആലുവ തോട്ടക്കാട്ടുകര ശാഖയിലാണ് അക്കൗണ്ട്. പണം പിന്‍വലിച്ചതായി മൊബൈല്‍ ഫോണില്‍ സന്ദേശം എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പ്രാഥമിക അന്വഷണത്തില്‍ അമേരിക്കയിലെ ബ്രൂക്ക് ലിനില്‍ വെച്ചാണ് പണം പിന്‍വലിച്ചതെന്ന് മനസ്സിലായി. സിറ്റി ബാങ്കിന്റെ എ ടി എം വഴിയാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. പണം തിരികെ നല്‍കാമെന്ന് ബാങ്ക് നവാസിനെ അറിയിച്ചു. ആലുവ പൊലീസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY