മുംബൈ: എസ്.ബി.ഐ എ.ടി.എമ്മുകളില്‍ 50, 20 രൂപ നോട്ടുകള്‍ ലഭ്യമാക്കുമെന്ന് എസ്.ബി.ഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നിലെ തിരക്ക് കുറഞ്ഞുവരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. നിക്ഷേപിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം പിന്‍വലിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. നവംബര്‍ അവസാനത്തോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. അതിന് ശേഷവും പ്രതിസന്ധി തുടരുകയാണെങ്കില്‍ 100 രൂപ നോട്ട് കൂടാതെ 50, 20 രൂപ നോട്ടുകളും എ.ടി.എമ്മുകളിലൂടെ ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു.