ന്യൂഡല്‍ഹി: നാളെ മുതല്‍ എ ടി എമ്മുകളില്‍ നിന്നും ഒരു ദിവസം 10,000 രൂപ വരെ പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക്. സേവിംങ്സ് അക്കൗണ്ടുകളില്‍ നിന്നും നിലവില്‍ 4,500 രൂപയാണ് ഒരു ദിവസം
പിന്‍വലിക്കാന്‍ അനുമതി ഉള്ളത്. ഇതാണ് ഇപ്പോള്‍ 10,000 രൂപയാക്കി ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 ആയി തന്നെ നിലനിര്‍ത്തി. കറന്റ് അക്കൗണ്ടുകളില്‍ നിന്നും ആഴ്ചയില്‍ ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാം. നിലവില്‍ 50,000 രൂപയായിരുന്നു കറന്റ് അക്കൗണ്ടുകള്‍ക്ക് പരിധി നിശ്ചയിച്ചിരുന്നത്.